മാവേലിക്കര: പള്ളിയറക്കാവ് സരസ്വതി ക്ഷേത്രത്തിലെ പുതിയ ഉപദേശക സമിതിയുടെ പ്രവർത്തനോദ്ഘാടനവും പുതിയ മൈക്ക് സെറ്റിന്റെ സ്വിച്ചോൺ കർമ്മവും വി.ലക്ഷ്മിനാരായണൻ ഭദ്രദീപംകൊളുത്തി നിർവ്വഹിച്ചു. ഉപദേശകസമിതി പ്രസിഡന്റ് എസ്.ഹരി, ദേവസ്വംബോർഡ് സബ് ഗ്രൂപ്പ് ഓഫിസർ എസ്.സവിതാ ദേവി, സെക്രട്ടറി ജെ.ലക്ഷ്മി നാരായണൻ, ട്രഷറർ വിനിത് ഉണ്ണിത്താൻ, തന്ത്രി വാരണാസി നാരായണൻ നമ്പൂതിരി, മേൽശാന്തി ശ്രീകുമാർ നമ്പൂതിരി, പ്രൊഫ.എസ്.രാമകൃഷ്ണൻ, രവികുമാർ, പ്രകാശ് നാരായണൻ, കലേഷ് കുമാർ, വിഭു തുടങ്ങിയവർ പങ്കെടുത്തു.