ആലപ്പുഴ : സി.പി.ഐ നേതാവ് ടി.വി.തോമസ് അനുസ്മരണം ഇന്ന് നടക്കും. വൈകിട്ട് 5ന് അനുസ്മരണ പ്രകടനം ടി.വി.തോമസ് സ്മാരക ടൗൺ ഹാളിന് മുൻവശമുള്ള ടി.വിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തും. നഗര ചത്വരത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. സംസ്ഥാന കൗൺസിൽ അംഗം അജിത്ത് കൊളാടി മുഖ്യപ്രഭാഷണവും ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് അനുസ്മരണ പ്രഭാഷണവും നടത്തും . ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പി.വി.സത്യനേശൻ അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ്, വി.മോഹൻദാസ്, ആർ.സുരേഷ്, പി.കെ.സദാശിവൻ പിള്ള, പി.ജ്യോതിസ്, പി.എസ്.എം.ഹുസൈൻ, പി.പി.ഗീത, ഡി.പി.മധു, ആർ.അനികുമാർ, പി.കെ.ബൈജു തുടങ്ങിയവർ പങ്കെടുക്കും.