ambala

അമ്പലപ്പുഴ: വീട്ടിലെത്തി ഭാര്യയെ പെട്രേൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ. മാന്നാർ കണ്ണംപ്പള്ളി വീട്ടിൽ പ്രമോദിനെ (40)യാണ് അമ്പലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തത്. ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. ഭാര്യയുമായി പിണങ്ങി കഴിയുന്ന ഇയാൾ ഭാര്യാവീടായ തോട്ടപ്പള്ളി മാധവത്തിലെത്തി ഭാര്യ രാഹുവിനെ വിളിച്ചു. ഇത് രാഹുവിന്റെ പിതാവ് മോഹൻദാസ് ചോദ്യം ചെയ്തതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി.

നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് അമ്പലപ്പുഴ പൊലീസെത്തി മൽപ്പിടത്തത്തിലൂടെ ഇയാളെ കീഴടക്കി. തുടർന്ന് നടത്തിയ പരിശോധനയിൽ ഇയാളുടെ ബാഗിൽ നിന്ന് 3 ലിറ്റർ പെട്രോളും,

6ഗുണ്ടും ലൈറ്ററും കണ്ടെടുത്തു. ഭാര്യയെ കൊല്ലാനാണ് ഇവയുമായി എത്തിയതെന്ന്

പ്രമോദ് മൊഴി നൽകി. കോടതിയിൽ ഹാജരാക്കിയ പ്രമോദിനെ റിമാൻഡ് ചെയ്തു.