
ആലപ്പുഴ: പതിനൊന്നുകാരിയെ പീഡനത്തിനിരയാക്കിയ വയോധികൻ പോക്‌സോ പ്രകാരം അറസ്റ്റിലായി. ആലവടക്ക് പ്ലാച്ചേരിയിൽ വീട്ടിൽ ഗോപിനാഥൻ (60)ആണ് ചെങ്ങന്നൂർ പൊലീസിന്റെ പിടിയിലായത്. ഞായറാഴ്ച വൈകിട്ട് ഒറ്റയ്ക്ക് നടന്നുവരികയായിരുന്ന കുട്ടിക്ക് നേരെ അതിക്രമം കാട്ടുകയായിരുന്നു. വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളെ വിവരമറിക്കുകയായിരുന്നു. ഇവരുടെ പരാതിയിൽ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രതിയെ റിമാൻഡ് ചെയ്തു.