അമ്പലപ്പുഴ: മണ്ഡലത്തിലെ പ്രധാന റോഡുകളും അതിന്റെ ലിങ്ക് റോഡുകളുമുൾപ്പടെ പഞ്ചായത്ത്, നഗരസഭാ പരിധികളിലെ 32 റോഡുകളുടെ നിർമ്മാണത്തിന് 25 കോടി രൂപയുടെ അന്തിമാനുമതി ലഭിച്ചു. ബി. എം- ബി.സി, ടൈൽ, കോൺക്രീറ്റ് നിലാവരത്തിലാകും റോഡുകൾ പൂർത്തിയാക്കുകയെന്ന് എച്ച്. സലാം എം. എൽ. എ പറഞ്ഞു.