ആലപ്പുഴ: വേനൽ ചൂട് കടുത്തതോടെ പകർച്ചവ്യാധികളും വൈറൽ രോഗങ്ങളും ജില്ലയ്ക്ക് ഭീഷണിയാകുന്നു. ഛർദ്ദി, വയറിളക്കം, എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, ചിക്കൻപോക്‌സ് തുടങ്ങിയ രോഗങ്ങളാണ് ഭീഷണി ഉയർത്തുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്നതും പുഴകളിലെയും തോട്ടിലെയും മലിനജലവും ജലജന്യ-കൊതുക് ജന്യ രോഗങ്ങൾക്ക് കാരണമാകുന്നു. ഭക്ഷണം, കുടിവെള്ളം എന്നിവയിലൂടെയാണ് പ്രധാനമായും ബാകടീരിയ, വൈറൽ രോഗങ്ങൾ പടരുന്നത്. എലിപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി ബാധിച്ച് നിരവധിപേരാണ് പേർ ചികിത്സ തേടിയത്. വെൽക്കം ഡ്രിങ്കുകൾ, തിളപ്പിച്ച വെള്ളത്തോടൊപ്പം പച്ച വെള്ളം ചേർത്ത് കുടിവെള്ളം നൽകുന്ന പ്രവണതയും പഴകിയ ആഹാരസാധനങ്ങൾ കഴിക്കുന്നതും ശീതള പാനീയങ്ങളിൽ വ്യാവസായിക ഐസ് ഉപയോഗിക്കുന്നതും രോഗ സാദ്ധ്യത വർദ്ധിപ്പിക്കും. വയറിളക്ക രോഗങ്ങൾ കുട്ടികളിലാണ് കൂടുതൽ. ഭക്ഷണം, മുന്തിരി ജൂസ്, മത്സ്യം, വെള്ളം എന്നിവയിൽ രോഗവ്യാപനത്തിന്റെ തോത് കണക്കാക്കാനുള്ള പരിശോധന ആരോഗ്യ വകുപ്പ് ആരംഭിച്ച
..........
# പിടിമുറുക്കി രോഗങ്ങൾ
വയറിളക്കം, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് സാദ്ധ്യത കൂടുതൽ.
ആഹാര,പാനീയ,പരിസര ശുചിത്വം പ്രത്യേകം ശ്രദ്ധിക്കണം.
രോഗാണുക്കൾ കുടിവെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ്.
വൃത്തിഹീനമായ സാഹചര്യങ്ങളിൽ തയ്യാറാക്കുന്ന ആഹാരം കഴിക്കരുത്.
പാചക തൊഴിലാളികൾ, അങ്കണവാടി, സ്‌കൂൾ എന്നിവിടങ്ങളിൽ ഭക്ഷ്യവസ്തുക്കൾ തയ്യാറാക്കുന്നവർക്ക് ഹെൽത്ത് കാർഡ് ഉണ്ടെന്ന് തൊഴിലുടമകൾ ഉറപ്പാക്കണം
.......
#വയറിളക്ക രോഗം
വയറിളക്ക രോഗങ്ങളുണ്ടായാൽ ഉടൻ പാനീയ ചികിത്സ തുടരണം. ഒ.ആർ.എസ് ലായനി, ഉപ്പിട്ട കട്ടി കഞ്ഞി വെള്ളം, കരിക്കിൻ വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തിൽ തയ്യാറാക്കിയ ഉപ്പും,പഞ്ചസാരയും ചേർത്ത നാരങ്ങാവെള്ളം നൽകാം. മലത്തിൽ രക്തം കാണുക, അതിയായ വയറിളക്കവും, ഛർദ്ദിയും, വയറിളക്കത്തോടൊപ്പം കടുത്ത പനി, മൂത്രം പോകാതിരിക്കുക, ക്ഷീണം,മയക്കം, കുഞ്ഞുങ്ങളിൽ തലയിലെ പതിപ്പ് (ഉച്ചി) കുഴിഞ്ഞിരിക്കുക എന്നിവ ഉണ്ടായാൽ പാനീയ ചികിത്സ തുടരുന്നതോടൊപ്പം തന്നെ അടിയന്തര വൈദ്യസഹായം തേടണം.
..............
''രോഗങ്ങൾ ഉണ്ടായാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലോ സർക്കാർ ആശുപത്രിയിലോ ആരോഗ്യ പ്രവർത്തകരെയോ വിവരമറിയിക്കണം.
ആരോഗ്യ വകുപ്പ്