asdw

ആലപ്പുഴ : അമ്പലപ്പുഴ താലൂക്ക് മന്നം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ധനലക്ഷ്മി ബാങ്കിന്റെ സഹായത്തോടെ, 11 സ്വയം സഹായ സംഘങ്ങൾക്ക് 1 കോടി എട്ട് ലക്ഷം രൂപ വായ്പയായി നൽകി.അമ്പലപ്പുഴ താലൂക്ക് എൻ. എസ്. എസ് യൂണിയൻ പ്രസിഡന്റ് പി.രാജഗോപാല പണിക്കർ വയ്പാ വിതരണോദ്ഘാടനം നിർവ്വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് ഡോ.ഡി.ഗംഗാദത്തൻ നായർ ,യൂണിയൻ സെക്രട്ടറി എൻ.രാജ്‌നാഥ്, ധനലക്ഷ്മി ബാങ്ക് മാനേജർ രജനീഷ് .വി.പിള്ള, അസിസ്റ്റന്റ് മാനേജർ ദീപ്തി, എം. എസ്.എസ്. എസ് ചീഫ് കോർഡിനേറ്റർ കെ.എസ്.വിനയ കുമാർ, യൂണിയൻ കമ്മിറ്റി അംഗങ്ങൾ, എം. എസ്. എസ്. എസ്. കോ-ഓർഡിനേറ്റേഴ്സ്, വി.എസ്. എച്ച്. ജി. ഭാരവാഹികൾ എന്നിവർ സംസാരിച്ചു.