കായംകുളം: കീരിക്കാട് തെക്ക് മുഴങ്ങോടിക്കാവ് ശ്രീദേവി ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ വിജ്ഞാന വികസിത സദസ് നടത്തി. ഗ്രന്ഥശാലാ വൈസ് പ്രസിഡന്റ് എം.കെ. പ്രഭ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി.സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. വിജ്ഞാന വികസിത ലോകവും ഗ്രന്ഥശാലകളും എന്ന വിഷയത്തിൽ എം.കെ.പ്രദീപ് ക്ലാസെടുത്തു. കെ.സുന്ദരേശൻ,സുജ, അസീസ്, ലൈബ്രേറിയൻ വി.എസ്.സന്തോഷ്കുമാർ എന്നിവർ പങ്കെടുത്തു.