
കായംകുളം : ചേച്ചിയെന്ന് വിളിക്കില്ല അമ്മയെന്ന് വിളിക്കാനാണിഷ്ടം ഞങ്ങൾക്ക് അമ്മയാണ് ശോഭാ സുരേന്ദ്രനെന് കായംകുളം ഗവ.വനിതാ പോളിടെക്‌നിക്കിലെ വിദ്യാർത്ഥികൾ. വോട്ട് അഭ്യർത്ഥിച്ച് എത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രനോട് കുശലവുമായി വിദ്യാർത്ഥിനികൾ കൂട്ടം കൂടി. നാടൻ പാട്ടുപാടിയും കവിളിൽ മുത്തം നൽകിയുമാണ് കുട്ടികൾ സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.
ഓരോ ക്ലാസ് റൂമിലും കയറി കവിത ചൊല്ലിയും ചെറു പ്രസംഗത്തിലൂടെയും വിദ്യാർത്ഥിനികളുടെയും, അദ്ധ്യാപകരുടെയും ഹൃദയം കവർന്നാണ് ശോഭാ സുരേന്ദ്രൻ മടങ്ങിയത്. രാവിലെ കായംകുളത്ത് എത്തിയ ശോഭാ സുരേന്ദ്രനെ ബി.ജെ.പി ദക്ഷിണ മേഖല സെക്രട്ടറി വി.എസ്. ജിതിൻ ദേവ്, കായംകുളം മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ്, സംസ്ഥാന കൗൺസിൽ അംഗം പാലമുറ്റത്ത് വിജയകുമാർ, മഠത്തിൽ ബിജു, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് പി.എസ്. ബേബി,ഏരിയ സെക്രട്ടറി സുരേഷ് എന്നിവർ സ്വീകരിച്ചു.
തുടർന്ന് എൻ.എസ്.എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ,എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ എന്നിവരെ സന്ദർശിക്കുകയും കല്ലുമൂട്ടിലും പത്തിയൂരിലും വിവിധ കുടുംബയോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്തു.