മുഹമ്മ: കായിപ്പുറം സി.എം.എസ് എൽ.പി സ്കൂളിൽ വിരമിക്കുന്ന പ്രധാനാദ്ധ്യാപിക ജെസി തോമസിന് യാത്രയയപ്പും സ്കൂൾ വാർഷികവും ഇന്ന് രാവിലെ 10 ന്നടക്കും. യാത്രയയപ്പ് സമ്മേളനം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. ലോക്കൽ മാനേജർ തോമസ് കെ.പ്രസാദ് അദ്ധ്യക്ഷനാകും. കോർപ്പറേറ്റ് മാനേജർ സുമോദ് സി.ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തും. വൈകിട്ട് അഞ്ചിന് വാർഷിക സമ്മേളനം സാജൻ പള്ളൂരുത്തി ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് എം.രമേശ് അദ്ധ്യക്ഷനാകും. അദ്ധ്യാപക അവാർഡ് ജേത്രി ജോളി തോമസ് ഗ്രാജുവേഷൻ സെറിമണി ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷ ടി.എസ്.സുയമോൾ അക്കാദമിക് മാസ്റ്റർ പ്ലാനും ഗ്രാമ പഞ്ചായത്ത്‌ സ്ഥിരം സമിതി അദ്ധ്യക്ഷൻ സി.ഡി.വിശ്വനാഥൻ സ്കൂൾ പ്രോജക്ട് ലോഗോയും പ്രകാശനം ചെയ്യും. ക്ലീൻ കായിപ്പുറം ഗ്രീൻ കായിപ്പുറം ലോഗോ പഞ്ചായത്ത്‌ പ്രതിപക്ഷ നേതാവ് എസ്.ടി.റെജി പ്രകാശനം ചെയ്യും. സൗഹൃദവേദി പ്രസിഡന്റ് ടി.കുഞ്ഞുമോൻ എൻഡോവ്മെന്റ് വിതരണം ചെയ്യും. ജോയിന്റ് ആർ.ടി.ഒ ബി.ഷേർളി ഔട്ട്‌ ഗോയിംഗ് സ്റ്റുഡന്റ്സ് സെറി മണി ഉദ്ഘാടനം ചെയ്യും.