tur

തുറവൂർ: കെ.പി.എം.എസ് അരൂർ യൂണിയൻ വാർഷിക സമ്മേളനം ജില്ലാ സെക്രട്ടറി വിദ്യധരൻ തഴക്കര ഉദ്ഘാടനം ചെയ്തു. സി.ആർ.സജീവ് അദ്ധ്യക്ഷനായി.സംസ്ഥാന രക്ഷാധികാരി കെ.കെ.പുരുഷോത്തമൻ മുഖ്യാതിഥിയായിരുന്നു. കെ.ടി.സുരേന്ദ്രൻ, കെ.കെ.സുരേഷ്,.എം.പ്രതീഷ്, എൻ.പി.അശോകൻ,ശോഭൻ ബാബു,എൻ.വി.ജയൻ,അനീഷ് എന്നിവർ സംസാരിച്ചു. ഭാരവാഹികളായി സി.ആർ.സജീവ് (പ്രസിഡന്റ്), പ്രവീൺകുമാർ (സെക്രട്ടറി), കെ.സി.രമേശൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.