തുറവൂർ:കുട്ടികൾക്ക് അവധിക്കാലം ഉല്ലാസപ്രദവും വിജ്ഞാനപ്രദവും ആക്കുവാൻ വിപഞ്ചിക സംഗീത സാഹിത്യസഭ,ചിരി ക്ലബ്,യോഗ വിദ്യാലയം,കുട്ടികളുടെ ഗ്രാമം,നാട്ടറിവ് സമിതി,ദർശനം എന്നിവ ചേർന്ന് സംഘടിപ്പിക്കുന്ന കളിയരങ്ങ് ഏപ്രിൽ ഒന്നിന് തുടങ്ങി 10 ന് സമാപിക്കും.ഏപ്രിൽ ഒന്നിന് രാവിലെ 9 ന് പാട്ടുകുളങ്ങര വിപഞ്ചിക ഹാളിൽ ആർ.എൽ.വി.സുനിൽകു മാർ ഉദ്ഘാടനം ചെയ്യും.വി.വിജയനാഥ് അദ്ധ്യക്ഷനാകും. ലളിതഗാനം,നാടൻപാട്ട്,കവിതാപാരായണം,കഥ, കവിത രചന ,അക്ഷരശ്ലോകം,പ്രസംഗം,നാടകം,നാട്ടറിവ്,കൃഷി,യോഗ, ചിരിയോഗ,നാടൻ കളികൾ,ലളിതഗാനം,ചിത്രരചന,മാജിക്,മോണോ ആക്റ്റ്,മിമിക്രി,വായന,കയ്യെഴുത്ത്,ഡാൻസ്,ഓടക്കുഴൽ,വയലിൻ,തബല,കീ ബോർഡ്,കഥകളി ആസ്വാദനം,കരകൗശല വസ്തു നിർമ്മാണം എന്നിവയിൽ പരിശീലനം നൽകും.5 വയസ് മുതൽ 17 വയസ് വരെയുള്ളവർക്ക് പങ്കെടുക്കാം. 50 പേർക്കാണ് പരിശീലനം. ഏപ്രിൽ 10 ന് കുട്ടികളുടെ കലാ പരിപാടികളും സമ്മാന ദാനവും നടക്കും.പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും സമ്മാനം നൽകും.പ്രവേശനം സൗജന്യമാണ്. ഫോൺ: 9446192659.