ചേർത്തല:പട്ടണക്കാട് വി.കെ.പ്രഭാകരൻ ഫൗണ്ടേഷന്റെയും ഗിരിധർ ഐ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി. ഡി.ഡി.സി അംഗം ടി.പി.ജേക്കബ് ഉദ്ഘാടനം ചെയ്തു. വെട്ടയ്ക്കൽ വനിതാ സമാജം ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് എം.ആർ.സനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. വി.എച്ച്. കോയക്കുട്ടി,എസ്.ശിവൻകുട്ടി,സി.ആർ.സതീശൻ,ടി.വി. കാർത്തികേയൻ, ബിന്ദു ബി.പ്രഭാകരൻ എന്നിവർ സംസാരിച്ചു.