
കായംകുളം :കരിമണൽ കർത്തായുടെ മാനസപുത്രനായി പിണറായി വിജയൻ മാറിയതായി കോൺഗ്രസ് നേതാവ് വി.എം.സുധീരൻ പറഞ്ഞു.യു.ഡി.എഫ് നിയോജകമണ്ഡലം ഇലക്ഷൻ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എം.സുധീരൻ. പ്രസിഡന്റ് ടി. സൈനലാബ്ദീൻ'അധ്യക്ഷത വഹിച്ചു.ഡിസിസി പ്രസിഡൻറ് അഡ്വ ബി ബാബു പ്രസാദ് കെപിസിസി സെക്രട്ടറിമാരായ അഡ്വ ഇ 'സമീർ എൻ. രവി മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി എച്ച് .ബഷീർ കുട്ടി തിരഞ്ഞെടുപ്പ് കമ്മറ്റി ജന.കൺവീനർ എ.എം.കബീർ, അഡ്വ.പി.എസ്. ബാബുരാജ് ,അഡ്വ. യു.മുഹമ്മദ്, എ.ജെ.ഷാജഹാൻ,എം.വിജയമോഹൻ ,ചിറപ്പുറത്ത് മുരളി ,മഹാദേവൻ വാഴശ്ശേരി ,അരിതാ ബാബു എന്നിവർ
സംസാരിച്ചു.