ആലപ്പുഴ: മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി കൊതുക്, ഈച്ച തുടങ്ങിയ രോഗ വ്യാപന സ്വഭാവമുള്ള പ്രാണികളുടെ പ്രജനന സ്രോതസുകൾ ഇല്ലാതാക്കണമെന്ന് കളക്ടർ അലക്സ് വർഗീസ് നിർദേശിച്ചു. നീർച്ചാലുകൾ, തോടുകൾ തുടങ്ങിയ ജലാശയങ്ങളിലെ നീരൊഴുക്ക് തടസങ്ങൾ നീക്കം ചെയ്യണമെന്നും അത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണമെന്നും പകർച്ചവ്യാധി പ്രതിരോധ യജ്ഞത്തിന്റെ ഭാഗമായി മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുകയായിരുന്നു കളക്ടർ . തെറ്റായ രീതിയിൽ മാലിന്യം കൈകാര്യം ചെയ്യുന്നവർക്കെതിരെ തദ്ദേശസ്വയംഭരണതല വിജിലൻസ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നിയമനടപടി സ്വീകരിക്കും. ജില്ലാ എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ പരിശോധനയും നിയമനടപടികളും സ്വീകരിക്കും. മഴക്കാലപൂർവ്വ ശുചീകരണ മാർഗരേഖ തദ്ദേശ സ്വയംഭരണ വകുപ്പ് വിവിധ വകുപ്പുകൾ, ഏജൻസികൾ, മിഷനുകൾ എന്നിവയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് നടപ്പാക്കണം.ജില്ലാ കളക്ടർ ചെയർമാനും ജില്ലാ മെഡിക്കൽ ഓഫീസർ വൈസ് ചെയർമാനും നവകേരളം കർമ്മ പദ്ധതി ജില്ല കോ-ഓർഡിനേറ്റർ കോ- ഓർഡിനേറ്ററും ശുചിത്വമിഷൻ ജില്ല കോ- ഓർഡിനേറ്റർ കൺവീനറും വിവിധ വകുപ്പുകളുടെ ജില്ലതല മേധാവികൾ അംഗങ്ങളായിട്ടുള്ളതുമാണ് ജില്ലാതല കോർകമ്മിറ്റി.

.......

# 30000 രൂപ ചെലവഴിക്കാം

തദ്ദേശസ്വയംഭരണ സ്ഥാപനത്തിന് വാർഡ് ഒന്നിന് 30,000 രൂപ ചെലവഴിക്കാം. രണ്ടുവർഷമായി ഹോട്ട്സ്പോട്ടായി കണ്ടെത്തിയിട്ടുള്ള സ്ഥലങ്ങളിൽ ശുചീകരണത്തിനായി കൂടുതൽ തുക ആവശ്യമാകുന്ന സാഹചര്യമുണ്ടെങ്കിൽ, കൗൺസിലിന്റെ അംഗീകാരത്തോടെ തദ്ദേശസ്ഥാപനത്തിന്റെ തനത് ഫണ്ടിൽനിന്ന് അധികമായി 10,000 രൂപ ചെലവഴിക്കാം.

.......

# മാലിന്യ സംസ്കരണം

 ഞായറാഴ്ചകളിൽ വീടുകളിലും വെള്ളിയാഴ്ചകളിൽ സ്ഥാപനങ്ങൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിലും ഡ്രൈഡേ.

 മാലിന്യക്കൂനകൾ, വെള്ളക്കെട്ട് പ്രദേശങ്ങൾ തുടങ്ങിയ പൊതുജനാരോഗ്യ പ്രശ്നമുളള സ്ഥലങ്ങളുടെ പട്ടിക തയ്യാറാക്കണം.

 ആരോഗ്യവകുപ്പുമായി ചേർന്ന് ഹോട്ട്സ്പോട്ടുകൾ കണ്ടെത്തി ഐ.ഇ.സി. പ്രവർത്തനങ്ങൾ.

 മാലിന്യ സംസ്‌കരണം നടക്കാത്ത വീടുകൾ, സ്ഥാപനങ്ങൾ എന്നിവയുടെ വിവരങ്ങൾ ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ