ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിജ്ഞാപനം നാളെ പുറത്തിറങ്ങും. ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിലേക്കുള്ള നാമനിർദ്ദേശപത്രികകൾ 28ന് സ്വീകരിച്ചു തുടങ്ങും. ആലപ്പുഴ മണ്ഡലത്തിന്റെ റിട്ടേണിംഗ് ഓഫീസർ കളക്ടർ അലക്സ് വർഗീസും മാവേലിക്കര മണ്ഡലത്തിന്റെ റിട്ടേണിംഗ് ഓഫീസർ എ.ഡി.എം വിനോദ് രാജുമാണ്. നാമനിർദ്ദേശപത്രിക അതത് വരണാധികാരികൾക്കോ സ്പെസിഫൈഡ് എ.ആർ.ഒമാരായ സബ്കളക്ടർ(ആലപ്പുഴ മണ്ഡലം), ചെങ്ങന്നൂർ ആർ.ഡി.ഒ (മാവേലിക്കര മണ്ഡലം) എന്നിവർക്കോ സമർപ്പിക്കാം. ദിവസവും രാവിലെ 11 മുതൽ വൈകിട്ട് 3വരെയാണ് നാമനിർദ്ദേശപത്രികൾ സ്വീകരിക്കുക.