photo

ആലപ്പുഴ: ബംഗളൂരുവിൽ നിന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി യുവാവ് പിടിയിലായി. ചെറിയനാട് കൊല്ലുക്കടവ് വരിക്കോലിൽ തെക്കേതിൽ അപ്പുവിനെയാണ് (19) ഒമ്പത് ഗ്രാം എം.ഡി.എം.എയുമായി ജില്ലാ ലഹരി വിരുദ്ധസ്‌ക്വാഡും വെൺമണി പൊലീസും ചേർന്ന് അറസ്റ്റു ചെയ്തത്. മാസങ്ങളായി ബംഗളൂരുവിൽ നിന്ന് ലഹരി നാട്ടിലെത്തിച്ച് വിൽപ്പന നടത്തിവരികയായിരുന്നുവെന്നും പഠിക്കുന്ന കാര്യം അന്വേഷിക്കാൻ എന്ന വ്യാജേനയാണ് പ്രതി ഇവിടെ പോയി വന്നതെന്നും പൊലീസ് പറഞ്ഞു. ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് ഡിവൈ. എസ്.പി ബി.പങ്കജാക്ഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സ്‌ക്വാഡും ചെങ്ങന്നൂർ ഡിവൈ. എസ്.പി കെ.എൻ.രാജേഷിന്റെ നേതൃത്വത്തിൽ വെൺമണി എസ്.ഐ.ദിജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിവേക്, പത്മരാജൻ, സനൻ കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.