asfwe

മുഹമ്മ: കേരള സർവോദയ മണ്ഡലം ജില്ലാ പ്രവർത്തക സംഗമവും സംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും ഗാന്ധി സ്മാരണ സേവാ കേന്ദ്രത്തിൽ നടന്നു.ചലച്ചിത്ര ഗാനരചയിതാവ് വയലാർ ശരത് ചന്ദ്ര വർമ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ഇ. ഉത്തമക്കുറുപ്പ് അദ്ധ്യക്ഷനായി. മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. ജോസ് മാത്യു മുഖ്യ പ്രഭാഷണം നടത്തി. മുൻ സംസ്ഥാന സെക്രട്ടറി അഡ്വ. ഉദയകുമാർ, സർവോദയ മണ്ഡലം ജില്ലാ രക്ഷാധികാരി ഗോവിന്ദൻകുട്ടി നായർ , ജില്ലാ സെക്രട്ടറി രാജു പള്ളിപ്പറമ്പിൽ, ജില്ലാ നിവേദക് എം. ഡി. സലീം, ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം സെക്രട്ടറി പി. എസ്. മനു, കേരള മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്, കേരള മദ്യനിരോധന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ആർ. കൈമൾ കരുമാടി,ഗാന്ധിദർശൻ സംസ്ഥാന സെക്രട്ടറി സി.കെ.വിജയകുമാർ , മിത്ര മണ്ഡലം ജില്ലാ പ്രസിഡന്റ് പി. എ. കുഞ്ഞുമോൻ , കേരള സബർമതി സംസ്കാരിക വേദി പ്രസിഡന്റ് ജോസഫ് മാരാരിക്കുളം, ലീഡ് ബാങ്ക് മാനേജർ കെ.ആർ.കുറുപ്പ്, ഉമ്മൻ ജെ. മേടാരം, കായികതാരം ദിലീപ് കുമാർ ചേർത്തല, സിസിമോൾ ജോസഫ്, മുരളി ചേർത്തല, കൃഷ്ണൻ കുട്ടി ,സംസ്ഥാന പ്രസിഡന്റ് ടി. ബാലകൃഷ്ണൻ സെക്രട്ടറി എച്ച്. സുധീർ, രവി പാലത്തുങ്കൽ, വൈ.എം.സി. ചന്ദ്രശേഖർ, ഇ.എ.ബാലൻ, മണിയമ്മ എന്നിവർ എന്നിവർ സംസാരിച്ചു.