ഓച്ചിറ: പുതുപ്പള്ളി പ്രയാർ ശ്രീനാരായണ ധർമ്മ സ്ഥാപന സമിതി പുന:പ്രതിഷ്ഠാ വാർഷികം നാളെ നടക്കും. തന്ത്രി ശ്രീനാരായണദാസ്, ശാന്തി ആദിത്യൻ, ഉപശാന്തി പ്രദീപ് എന്നിവർ നേതൃത്വം നൽകും. രാവിലെ 6ന് ഗുരുപൂജ, 6.30ന് മഹാഗണപതിഹോമം, 9ന് ഗുരുദേവഭാഗവത പാരായണം, 11ന് മഹാഗുരുപൂജ, ഉച്ചയ്ക്ക് 12 ന് പ്രഭാഷണം, 1ന് അന്നദാനം,വൈകിട്ട് 6ന് തിരുവാതിര, 7ന് നാടൻപാട്ട്.