അമ്പലപ്പുഴ: അമ്പലപ്പുഴ വടക്ക് പഞ്ചായത്ത്‌ വണ്ടാനത്ത് ഒമ്പത് വയസുകാരന് തെരുവുനായയുടെ കടിയേറ്റു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത്‌ 4-ാം വാർഡ് വണ്ടാനം മുക്കയിൽ ഷിഹാബിന്റെ മകനും പുന്നപ്ര അറവുകാട് കാർമ്മൽസ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിയുമായ മുഹമ്മദ് സാലിക്കാണ് തെരുവ് നായയുടെ കടിയേറ്റത് . ഇന്നലെവൈകിട്ട് 6.30 ഓടെ വീടിന് സമീപത്ത് നിൽക്കുമ്പോൾ തെരുവുനായ ചാടി ദേഹത്ത് വീഴുകയും കാലിന്റെ തുടയിൽ ആഴത്തിൽ കടിക്കുകയായിരുന്നു. ഓടിയെത്തിയ ബന്ധുക്കൾ കുട്ടിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു.