
ഹരിപ്പാട്: എ.എം ആരിഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഹരിപ്പാട് കുഴിക്കുളങ്ങരയിൽ നടന്ന ബൂത്ത് കൺവെൻഷൻ മുൻമന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. രാജേന്ദ്രൻ നായർ അദ്ധ്യക്ഷനായി. എസ്.കൃഷ്ണകുമാർ, കെ.മോഹനൻ, പി.ചന്ദ്രൻ അഡ്വ .സജു .കെ. ജോയി, എം.എസ് ശ്യാം സുന്ദർ എന്നിവർ സംസാരിച്ചു.
കരുവറ്റ തെക്ക് 10-ാം ബൂത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് കൺവെൻഷൻ മുൻമന്ത്രി ജി. സുധാകരൻ ഉദ്ഘാടനം ചെയ്തു .എസ്.സുരേഷ് , പി .മുരളി കുമാർ , വി.രാജു, എം .എ ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു . ബൂത്ത് സെക്രട്ടറിയായി ശ്രീധരനെയും പ്രസിഡന്റായി രാഘവനെയും തിരഞ്ഞെടുത്തു.