budhanoor-kizhakk-shakha

ബുധനൂർ: എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയനിലെ 3189-ാം നമ്പർ ബുധനൂർ കിഴക്ക് ശാഖാ ഗുരുക്ഷേത്രത്തിൽ 28-ാമത് പ്രതിഷ്ഠാ വാർഷികവും 13-ാമത് ശ്രീനാരായണ കൺവെൻഷനും, യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.ആർ മോഹനൻ അദ്ധ്യക്ഷത വഹിച്ചു . ശാഖാ സെക്രട്ടറി പി.ഡി.രാജു സ്വാഗതം പറഞ്ഞു. എം.ജി യൂണിവേഴ്സിറ്റി കലാതിലകം അമലു ശ്രീരംഗ്, യുവകവി ദുർഗ്ഗാ പ്രസാദ്, മാവേലിക്കര ജില്ലാ ആശുപത്രി ആർ.എം.ഒ ഡോ.അരുൺ ഗോകുൽ.ജി, 30 വർഷമായി സുരക്ഷിതമായി വാഹനം ഓടിക്കുന്ന ഓട്ടോത്തൊഴിലാളി എം.കെ മോഹൻദാസ്, യുവകവി എം.ആർ.വിഷ്ണുപ്രസാദ്, പരിസ്ഥിതി പ്രവർത്തകൻ പി.ജെ നാഗേഷ്‌കുമാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ശ്രീനാരായണ കൺവെൻഷനിൽ വിവിധ ദിവസങ്ങളിലായി സുരേഷ് പരമേശ്വരൻ, സൗമ്യ അനിരുദ്ധൻ, ആശാപ്രദീപ് എന്നിവർ പ്രഭാഷണം നടത്തി. സമാപന ദിവസമായ ഇന്ന് വൈകിട്ട് 4ന് 1827-ാം നമ്പർ ബുധനൂർ വാട്സാപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ വർണ്ണ ശബളമായ ഘോഷയാത്ര നടക്കും.