
കുട്ടനാട്: നെഹ്രറു യുവകേന്ദ്ര ആലപ്പുഴയുടേയും രുദ്രകളരിയുടേയും ആഭിമുഖ്യത്തിൽ പള്ളിക്കുട്ടുമ്മയിൽ വോട്ടേഴ്സ് അവയർനസ് ആൻഡ് രജിസ്ട്രേഷൻ ഡ്രൈവ് സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി പ്രദേശത്തെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകളും സ്റ്റിക്കറുകളും പതിപ്പിച്ചു. കൂടാതെ കളരിപ്പയറ്റ് സംഘത്തിന്റെ കളരിപയറ്റ് പ്രകടനവും നടന്നു. പ്രോഗ്രാം കോഡിനേറ്റർ പ്രജിത്ത്, പുത്തൻവീട്ടിൽ കളരി ആശാൻ പ്രദീപ് പെരുമാൾ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.