
ചേർത്തല: ചേർത്തലയിലെ വ്യാപാരികളുടെ ഇഫ്താർ മീറ്റ് എസ്.എസ് കലാമന്ദിറിന് സമീപത്തുള്ള വ്യാപാരി ഭവനിൽ നടന്നു.മീറ്റിന്റെ ഭാഗമായി നടന്ന മതസൗഹാർദ്ദ സമ്മേളനം മുനിസിപ്പൽ വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ ഉദ്ഘാടനം ചെയ്തു. കൺവീനർ നിസരി സൈനുദ്ദീൻ അദ്ധ്യക്ഷ്യത വഹിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ.വി.സാബുലാൽ, നഗരസഭ മുൻ ചെയർമാൻ ഐസക് മാടവന,നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ എ.എസ്.സാബു, തൈക്കൽ സത്താർ,ആബിദ് ഹുസൈൻ മിസ്ബാഹി,പ്രേംജി പൈ,സി.എം.പീതാംബരൻ,വി.സുരേഷ്,മൗലവി എം.നൗഷാദ് ഹസനി,കെ.എ.ഹാഷിം എന്നിവർ പങ്കെടുത്തു.