മാവേലിക്കര: കൊടിക്കുന്നിൽ സുരേഷിന്റെ തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം സംഘടിപ്പിച്ച മാവേലിക്കര ടൗൺ യു.ഡി.എഫ് കൺവെൻഷൻ കേരളാ കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ ജോസഫ് എം.പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയർമാൻ തോമസ് കടവിൽ അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. മാവേലിക്കര മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ഭാരവാഹികളായി അജിത്ത് കണ്ടിയൂർ (ജനറൽ കൺവീനർ), തോമസ് കടവിൽ (ചെയർമാൻ), ജസ്റ്റിൻസൺ പാട്രിക്ക്, മാത്യു കണ്ടത്തിൽ (കൺവീനർമാർ), അനിതാ വിജയൻ, രമേശ് ഉപ്പാൻസ് (കോർഡിനേറ്റർമാർ) എന്നിവരെ തിരഞ്ഞെടുത്തു.