ഹരിപ്പാട്: ആറാട്ടുപുഴസൗത്ത് മണ്ഡലം യു.ഡി.ഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ കള്ളിക്കാട് ആർ.രമേശൻ നഗറിൽ കെ.പി.സി.സി രാഷ്‌ടീയ കാര്യസമിതി അംഗം അഡ്വ എം. ലിജു ഉദ്ഘടാനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു മുഖ്യപ്രഭാഷണം നടത്തി.പി.കെ. രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മണ്ഡലം പ്രസിഡന്റ്‌ ജി.എസ്.സജീവൻ സ്വാഗതം പറഞ്ഞു. എ.കെ.രാജൻ, ജോൺതോമസ്,മുഞ്ഞനാട് രാമചന്ദ്രൻ,അനിൽ ബി.കളത്തിൽ,ഷംസുദീൻ കായിപ്പുറം,കെ.എ.അബ്ദുൽ ലത്തീഫ്, ബിനുപൊന്നൻ, ശ്യാംകുമാർ, വി.വിജയധരൻ,ഹിമ ഭാസി, ജയപ്രസാദ്, കെ.സുഭഗൻ,എൻ.വി.വിജയൻ, അനൂപ്, സംഗീത, ശരണ്യ ശ്രീകുമാർ,പി.വിജയൻ തുടങ്ങിയവർ സംസാരിച്ചു.