ചേർത്തല:സാമ്പത്തിക വർഷാവസാനം അവധി ദിനങ്ങൾ വരുന്നത് പരിഗണിച്ച് നഗരസഭയിൽ നികുതി സ്വീകരിക്കാൻ പ്രത്യേക സംവിധാനം ഏർപ്പടുത്തി. കെട്ടിട നികുതി,നഗരസഭാ വസ്തുക്കളുടെ വാടക, ലൈസൻസ് പുതുക്കൽ എന്നിവ സ്വീകരിക്കുന്നതിലേക്ക് അവധി ദിനങ്ങളായ 28,29,31 എന്നീ മൂന്ന് ദിവസവും നഗരസഭ തുറന്ന് പ്രവർത്തിക്കുന്നതാണെന്നും നികുതി ഒടുക്കുന്നതിന് പ്രത്യേക സൗകര്യം ഏർപ്പാട് ചെയ്തിട്ടുണ്ടെന്നും നഗരസഭാ സെക്രറട്ടറി അറിയിച്ചു.