
ചേർത്തല: കാർത്ത്യായനി ദേവീ ക്ഷേത്രത്തിലെ പൂരത്തോടനുബന്ധിച്ചുണ്ടായ മാലിന്യം ചേർത്തല നഗരസഭ നീക്കം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ നേതൃത്വം നൽകി. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ജി.രഞ്ജിത്ത്, മാധുരി സാബു, കൗൺസിലർമാരായ ടി.അജി,ആശാമുകേഷ്,സീമ ഷിബു, മധു,ഡി. സൽജി, നഗരസഭ സെക്രട്ടറി ടി.കെ.സുജിത്ത്, ക്ലീൻ സിറ്റി മാനേജർ എസ്.സുധീപ്, ഉത്സവ കമ്മിറ്റി രക്ഷാധികാരി എം.മോഹനൻ നായർ, ഉപദേശക സമിതി പ്രസിഡന്റ് ജി.അജികുമാർ തുടങ്ങിയവർ പങ്കെടുത്തു. അജൈവ മാലിന്യം ഹരിതകർമ്മസേന മുഖേനയും ജൈവ മാലിന്യങ്ങൾ നഗരസഭ എയ്റോബിക് യൂണിറ്റ് വഴിയും സംസ്‌കരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.