ആലപ്പുഴ: തോണ്ടൻകുളങ്ങര ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഭഗവത് ഗീത പഠന ശിബിരം ഏപ്രിൽ മൂന്ന് മുതൽ 12വരെ നടക്കും. മൂന്നിന് രാവിലെ 9ന് തിരുവാതിര, 10ന് പ്രൊഫ. ആർ.രാമരാജവർമ്മ ഭഗവത് ഗീത പഠന ശിബിരം ഉദ്ഘാടനം ചെയ്യും. കെ.വി.രാമകൃഷ്ണ പിള്ള അദ്ധ്യക്ഷത വഹിക്കും. എം.പി.സുനിൽ ദത്ത് ഭദ്രദീപ പ്രകാശനം നിർവഹിക്കും. ഉച്ചക്ക് 12.30ന് അഷ്ടപതി കച്ചേരി, വൈകിട്ട് 4ന് യോഗ ക്ളാസ്. മറ്റ് ദിവസങ്ങളിൽ ഭഗവത് ഗീത ക്ളാസ്, ഭജനക്ളാസ്, മാതൃപൂജ, ചിരിയോഗ, കളരിപ്പയറ്റ്, തിരുവാതിര, ആരോഗ്യക്ളാസ് എന്നിവ നടക്കും.