littles-kites

മാന്നാർ: നായർസമാജം ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി. ഐ.ടി മേഖലയിൽ പ്രാവീണ്യം നേടാനുള്ള ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബിൽ മൂന്ന് വർഷത്തെ പരിശീലനം കഴിഞ്ഞ വിദ്യാർത്ഥികൾക്കാണ് കൈറ്റ് സർട്ടിഫിക്കറ്റ് നൽകുന്നത്. കൂടാതെ സ്കൂൾ യൂണിറ്റ് ഏർപ്പെടുത്തിയ ബെസ്റ്റ് ലിറ്റിൽ കൈറ്റ്സ് അവാർഡ് മുഹമ്മദ് ഹാനി.എ, അജ്‌സൽ.എൻ എന്നീ വിദ്യാർത്ഥികൾ പങ്കിട്ടു. പ്രഥമാദ്ധ്യാപിക സുജ എ.ആർ അദ്ധ്യക്ഷത വഹിച്ചു. നായർ സമാജം അക്ഷര സ്കൂൾ അഡ്മിനിസ്ടേറ്റിവ് ഓഫീസർ അലക്സാണ്ടർ പി.ജോർജ്ജ് മുഖ്യാതിഥിയായി. യോഗത്തിൽ എസ്.വിജയകുമാർ, മാധവൻ നമ്പൂതിരി.എൻ, ശ്രീഹരി ടി.എം എന്നിവർ സംസാരിച്ചു.