മാവേലിക്കര: ലോക്സഭാതിരഞ്ഞെടുപ്പ് ആവേശം നാടെങ്ങും നിറഞ്ഞുനിൽക്കെ പ്രചാരണത്തിലെ മേൽക്കോയ്മ നിലനിർത്തി മാവേലിക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി അഡ്വ.സി.എ.അരുൺ കുമാർ. നാലാം റൗണ്ട് പ്രചാരണത്തിന്റെ ഭാഗമായുള്ള സ്വീകരണ പരിപാടികൾ ചെങ്ങന്നൂരിൽ തുടക്കമായി. പള്ളിക്കൽ - പിരളശ്ശേരിയിൽ സി.പി.എം ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്ത സ്വീകരണ പരിപാടി,​ പെരിങ്ങാല (ആലിന്‍ ചുവട്) , കണ്ണങ്കര,മലയിൽപ്പടി (മണ്ണാറക്കോട്), വലക്കടവുംപാട് കിടങ്ങിൽ തുണ്ടിൽ,​ അറയ്ക്കൽ,നെടുവരംകോട്,തോട്ടുങ്കര, ക്രിസ്ത്യൻ കോളേജ് , ഉമയാറ്റുകര , പാലച്ചുവട്, ചക്കാലേത്ത് പടി ,മാന്നാർ ടൗൺ, മുക്കത്ത് കോളനി, കാരിക്കുഴി ,പ്രായിക്കര,എണ്ണയ്ക്കാട് വഴി വൈകിട്ട് ചെങ്ങന്നൂർ മാർക്കറ്റ് ജംഗ്ഷനിൽ സമാപിച്ചു.

യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിൽ സുരേഷ്,​ കൊല്ലം ജില്ലയിലെ പത്തനാപുരം നിയോജക മണ്ഡലത്തിൽ പര്യടനത്തിന്റെ തിരക്കിലായിരുന്നു. പത്തനാപുരം ഗാന്ധിഭവൻ സന്ദർശിച്ച അദ്ദേഹം അന്തേവാസികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു. ഏറെനേരം അവിടെ ചെലവഴിച്ച കൊടിക്കുന്നിൽ,​ ഒരു മണിക്കൂർ വൈകിയാണ് ഗാന്ധിഭവന്റെ പടിയിറങ്ങിയത്. ആദ്യറൗണ്ട് പ്രചരണത്തിന്റെ അവസാനഘട്ടത്തിലെത്തിയ എൻ.ഡി.എ സ്ഥാനാർത്ഥി ബൈജു കലാശാല തിരുവൻവണ്ടൂർ,മുളക്കുഴ തെക്ക്, വെൺമണി, ആലാ

എന്നിവിടങ്ങളിലെ പ്രമുഖ വ്യക്തികളെ കാണുകയും കോളനികൾ സന്ദർശിക്കുകയും ചെയ്തു.

റോഡ് ഷോ, കൺവെൻഷനുകൾ തുടങ്ങിയ പ്രചാരണ പരിപാടികളിലേക്ക് കടക്കുന്ന ബൈജുകലാശാല,​ ഇന്ന് നെടുവത്തൂരിൽ നടക്കുന്ന റോഡ് ഷോയിൽ പങ്കെടുക്കും.