
മുഹമ്മ: മുഹമ്മ കായിപ്പുറം സി.എം.എസ് എൽ.പി സ്കൂൾ വാർഷികവും യാത്രയയപ്പു സമ്മേളനവും അനന്ത ശയനേശ്വര ക്ഷേത്ര സപ്താഹ മണ്ഡപത്തിൽ നടന്നു. സ്കൂളിലെ പ്രധാന അദ്ധ്യാപികയായ ജെസിതോമസിന് യാത്രയയപ്പ് നല്കി. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു സമ്മേളന ഉദ്ഘാടനവും ഫോട്ടോ അനാച്ഛാദനവും നിർവ്വഹിച്ചു. ലോക്കൽ മാനേജർ തോമസ് കെ.പ്രസാദ് അദ്ധ്യക്ഷനായി. മുഹമ്മ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ നസീമ, അനന്ത ശയനേശ്വര ക്ഷേത്രം മേൽശാന്തി സതീശൻ കിഴക്കേ അറയ്ക്കൽ,സി.വൈ.തോമസ്,പി.എം.ഐസക്ക്,ഡി.തങ്കച്ചൻ,കെ.ജെ.സീതാലക്ഷ്മി,അനിമോൾ വിജയകുമാർ,ബിജി സന്തോഷ് എന്നിവർ സംസാരിച്ചു.പി.ടി.എ പ്രസിഡന്റ് എം.രമേഷ് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.എ.ജോൺസൺ നന്ദിയും പറഞ്ഞു.