കായംകുളം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കായംകുളത്ത് വേണ്ടത്ര എൻട്രി ഉണ്ടെന്ന് ജനപ്രതിനിധികൾ ഉറപ്പുവരുത്തണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ചരക്കുമായി വടക്കുനിന്ന് വരുന്ന വാഹനങ്ങൾക്ക് സസ്യമാർക്കറ്റിലേക്ക് സുഗമമായി കടന്നുപോകാൻ ഷെഹിദാർ പള്ളിക്ക് സമീപം എൻട്രി ഉറപ്പുവരുത്തണം. കൂടാതെ കല്ലുംമൂട് ജംഗ്ഷനിലും കൃഷ്ണപുരം, ദേവികുളങ്ങര, കണ്ടല്ലൂർ എന്നീ പഞ്ചായത്തിൽ നിന്നുള്ള വ്യാപാരികൾക്ക് മാർക്കറ്റുമായി ബന്ധപ്പെടുവാൻ കൃഷ്ണപുരം, ടെക്‌സ്‌മോ ജംഗ്ഷൻ, കരീലക്കുളങ്ങര എന്നിവിടങ്ങളിൽ വേണ്ടത്ര എൻട്രി വേണമെന്ന് യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.നിയോജക മണ്ഡലം പ്രസിഡന്റ് സിനിൽ സബാദ്, ജില്ലാ വൈസ്.പ്രസിഡന്റ് എ.എം.ഷരീഫ്, പത്തിയൂർ യൂണിറ്റ് പ്രസിഡന്റ് പ്രഭാകരൻ പത്തിയൂർ, കണ്ടല്ലൂർ യൂണിറ്റ് പ്രസിഡന്റ് ബി.ഭദ്രകുമാർ, പുതുപ്പള്ളി യൂണിറ്റ് പ്രസിഡന്റ് ധനേഷ് കൃഷ്ണ, ബാബുജി കാക്കനാട്, സുരേഷ് മുഞ്ഞനാട്, ബിജു തമ്പി, ഹരികുമാർ, മധു.വി.കെ തുടങ്ങിയവർ സംസാരിച്ചു.