ആലപ്പുഴ: കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ ഇഡലി ദിനത്തിന് മുന്നോടിയായി ആലപ്പുഴ കളക്ടറേറ്റ് അങ്കണത്തിൽ ഇഡലിമേള സംഘടിപ്പിച്ചു. വിവിധതരം ഇഡലികൾക്ക് ഒപ്പം ജ്യൂസുകളും ലഘു ഭക്ഷണങ്ങളും വിളമ്പി. ജില്ലാ കളക്ടർ അലക്‌സ് വർഗീസ് ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ ഡി.എം.സി പ്രശാന്ത് ബാബു,​ എ.ഡി.എം.സിമാരായ എം.ജി.സുരേഷ്, സേവിയർ, ഡി.പി.എം സാഹിൽ ഫെയ്‌സി റാവുത്തർ തുടങ്ങിയവർ പങ്കെടുത്തു. മത്തങ്ങ ഇഡലി, മുരിങ്ങേല ഇഡലി, ക്യാരറ്റ് ഇഡലി, ബീറ്റ്‌റൂട്ട് ഇഡലി, ശംഖ്പുഷ്പം ഇഡലി, മില്ലറ്റ് ഇഡലി, റാഗി ഇഡലി തുടങ്ങി വ്യത്യസ്ത ഇഡലികളാണ് തയാറാക്കിയിരുന്നത്.