
കായംകുളം: കായംകുളം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ യു.കെ.ജി ക്ലാസിന്റെ ഗ്രാജുവേഷൻ സെറിമണിയും ഇഫ്താർ സംഗമവും നടന്നു. ശ്രീനാരായണ സാംസ്കാരിക സമിതിയുടെയും നേതൃത്വത്തിൽ നടന്ന സംഗമം, പുതിയിടം ജുമാ മസ്ജിദ് മൗലവി സിദ്ധിക്ക് ഉദ്ഘാടനം ചെയ്തു. ഷേക് പി.ഹാരീസ് മുഖ്യപ്രഭാഷണം നടത്തി. സാംസ്കാരിക സമിതി സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ, ട്രഷറർ പ്രൊഫ.ടി.എം സുകുമാര ബാബു, വൈസ് പ്രസിഡന്റ് ശശിധരൻ, സ്കൂൾ പ്രിൻസിപ്പൽ ഡോ.ശ്രീജയ.എസ്.ബി എന്നിവർ സംസാരിച്ചു.
വൈഗ തോംസൺ അവതരിപ്പിച്ച സംഗീത വിരുന്നും അരങ്ങേറി. ഗ്രാജുവേഷൻ സെറിമണിയിൽ പങ്കെടുത്ത കുരുന്നുകൾക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു.