
കായംകുളം: ശമ്പളകുടിശിക അനുവദിക്കുക, ഹെൽത്ത് ഗ്രാൻഡ് തടഞ്ഞുവച്ച കേന്ദ്ര നടപടി പിൻവലിക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ.എച്ച്.എം എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കായംകുളം ഏര്യാകമ്മിറ്റിയുടെ നേതൃത്വത്തിൽ കായംകുളം ഗവ. ആശുപത്രിക്ക് മുന്നിൽ പ്രതിഷേധധർണ നടത്തി.
സി.ഐ.ടി.യു ഏര്യാസെക്രട്ടറി കെ.പി.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഏര്യ പ്രസിഡന്റ് ഡോ.ഗംഗ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി രേഷ്മ,അരുൺശങ്കർ, ഡെയ്സി എന്നിവർ സംസാരിച്ചു.