ചേർത്തല: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയെ വെറുതെ വിട്ട് കോടതി ഉത്തരവായി. അരൂർ പൊലീസ് രജിസ്​റ്റർ ചെയ്ത കേസിൽ പത്തനംതിട്ട കൊടുമൺ സതീഷ്ഭവനിൽ ഹരികൃഷ്ണനെയാണ് വെറുതെവിട്ട് ചേർത്തല പ്രത്യേക അതിവേഗ(പോക്‌സോ)കോടതി ജഡ്ജി കെ.എം.വാണി ഉത്തരവിട്ടത്. പ്രതിക്ക് വേണ്ടി അഡ്വ.പി.സുധീർ,അഡ്വ.ഗുരുദാസ്.എച്ച്.മല്ലൻ,ശ്രീകാന്ത്.കെ.ചന്ദ്രൻ,അഡ്വ.കെ.പി.ജയകുമാർ,അഡ്വ.വി.കെ.ഗോകുൽകൃഷ്ണ എന്നിവർ ഹാജരായി.