
അമ്പലപ്പുഴ: കേരളാസ്‌റ്റേറ്റ് പൊലീസ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ ആറാമത് ആലപ്പുഴ ടൗൺ വാർഷികം സംഘടിപ്പിച്ചു. നോർത്ത് സി.ഐ.ഉമേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. വി.എസ്.സേവ്യർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ.വേണുഗോപാൽ, സംസ്ഥാന നിർവാഹക സമതിയംഗം ജി.രാജേന്ദ്രൻ, എ.ഷെരീഫാ ബീവി, ടി.വി.മോഹൻദാസ്, പി.എസ്. ആന്റണി എന്നിവർ സംസാരിച്ചു. കെ.വേണുഗോപാൽ (പ്രസിഡന്റ്), കെ.പി.ഗോപാലകൃഷ്ണൻ,വി.എസ്.സേവ്യർ (വൈസ് പ്രസിഡന്റുമാർ), പി.എസ്.ആന്റണി (സെക്രട്ടറി),ബി.റഫീക്ക്, ടി.ഡി.രാജു (ജോ. സെക്രട്ടറിമാർ), എലിസബത്ത്.പി. (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.