hsj

ഹരിപ്പാട്: ആലപ്പുഴ മണ്ഡലത്തിലെ എൽഡി.എഫ് സ്ഥാനാർത്ഥി അഡ്വ.എ.എം.ആരിഫിന്റെ ഹരിപ്പാട് മണ്ഡലത്തിലെ ആദ്യഘട്ട സ്വീകരണ പര്യടനം ചെറുതന പഞ്ചായത്തിലെ ആയാപറമ്പ് തെക്കേക്കരയിൽ മുൻ മന്ത്രി ജി.സുധാകരൻ ഉദ്ഘാടനം ചെയ്തു. ഹരിപ്പാട് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ.കാർത്തികേയൻ അദ്ധ്യക്ഷനായി. തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എം.സത്യപാലൻ,ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. ജി ഹരിശങ്കർ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി.കെദേവകുമാർ , സി.ശ്രീകുമാർ ഉണ്ണിത്താൻ, ഹരിപ്പാട് ഏരിയ സെക്രട്ടറി സി.പ്രസാദ്, എൻ.സി.പി ജില്ലാ പ്രസിഡന്റ് സാദത്ത് ഹമീദ് , ജില്ലാ പഞ്ചായത്ത് അംഗം എ.ശോഭ , കെ.മോഹനൻ, എൻ.സോമൻ , ആർ.രാജേഷ് , പി.ജി.ശശി എന്നിവർ സംസാരിച്ചു. രാത്രി കുമാരകോടി ജംഗ്ഷനിൽ സമാപിച്ചു.