ചേർത്തല: മുട്ടത്തിപറമ്പ് വടക്കേതാഴ്ചയിൽ സർപ്പധർമ്മ ദൈവ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും കളമെഴുത്തുംപാട്ടും 30 മുതൽ ഏപ്രിൽ 7 വരെ നടക്കും. 30ന് കളമെഴുത്തുംപാട്ടും, രാവിലെ 9ന് പൊങ്കാല,11ന് ഭസ്മക്കളം,വൈകിട്ട് 6.30ന് താലപ്പൊലിവരവ്,രാത്രി 8.30ന് പൊടിക്കളം,31ന് രാവിലെ 10.30ന് കൂട്ടക്കളം, വൈകിട്ട് 7ന് ദീപപ്രകാശനം,സനൽ തന്ത്രി വിഗ്രഹ പ്രതിഷ്ഠയും,ക്ഷേത്രം പ്രസിഡന്റ് സതീശൻ പാലാഴി ആചാര്യവരണവും നടത്തും. സജു ശ്രീധർ ഹരിപ്പാടാണ് യജ്ഞാചാര്യൻ. ഏപ്രിൽ 5ന് രാവിലെ 10ന് രുക്മിണിസ്വയംവര ഘോഷയാത്ര,വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ,7ന് തിരുവാതിര. 6ന് കുചേലഗതി. 7ന് സ്വർഗാരോഹണം, രാവിലെ 11ന് അവഭൃഥസ്നാനം. വൈകിട്ട് 3.30ന് വിശേഷാൽ പൊതുയോഗം