hjk

ഹരിപ്പാട്: നടുവട്ടം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ്, സ്കൂളിലെ ഭവന രഹിതനായ ഒരു കുട്ടിയുടെ കുടുംബത്തിന് നിർമ്മിച്ചു നൽകുന്ന സഹപാഠിക്ക് ഒരു സ്നേഹ വീടിന്റെ താക്കോൽദാനം സംസ്ഥാന എൻ.എസ്.എസ് ഓഫീസർ ഡോ. ആർ .എൻ.അൻസർ നിർവഹിച്ചു. കവിയും ഗാനരചയിതാവുമായ റിട്ട.ഡിവൈ.എസ്.പി കെ.സുഭാഷ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ പി. കെ.ഗോപിനാഥൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഹരിപ്പാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സി.ഗീത, ചെങ്ങന്നൂർ മേഖല എൻ.എസ്.എസ് റീജിയണൽ കോ-ഓർഡിനേറ്റർ അനിൽ.ആർ, പത്തനംതിട്ട ജില്ലാ എൻ.എസ്.എസ് കോർഡിനേറ്റർ ബേബി ചന്ദ്ര, സ്കൂൾ പ്രിൻസിപ്പൽ രമാദേവി.എസ് , സ്കൂൾ ഹെഡ്മിസ്ട്രസ് ഇന്ദു ആർ.ചന്ദ്രൻ, പി.ടി.എ പ്രസിഡന്റ് സാജൻ പനയറ, സ്റ്റാഫ് സെക്രട്ടറി ദീപ.പി, അദ്ധ്യാപകരായ സഞ്ജയ് പണിക്കർ,ഗിരി അരവിന്ദ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എൻ.സി. മത്തായി, എൻ.എസ്.എസ് വോളണ്ടിയർ ലീഡർ യു. ആദിത്യൻ എന്നിവർ സംസാരിച്ചു.