ആലപ്പുഴ: തിരഞ്ഞെടുപ്പ് ബോണ്ടുകൾ വഴി ധനസമാഹരണത്തിന് ബി.ജെ.പിയും കോൺഗ്രസും മത്സരത്തിലായിരുന്നുവെന്ന് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് പറഞ്ഞു. എ.എം.ആരിഫിന്റെ വിജയത്തിനായി ട്രേഡ് യൂണിയനുകൾ സംഘടിപ്പിച്ച ആലപ്പുഴ അസംബ്ലി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന്റെ സംഘടനാ ജനറൽ സെക്രട്ടറിയെന്ന നിലയിൽ കെ.സി.വേണുഗോപാലിന് ഇതിൽ നിന്ന് ഒഴിയുവാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വി.എസ്. മണി അദ്ധ്യക്ഷനായിരുന്നു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ, ആർ.ജയസിംഹൻ, കെ. ആർ.ഭഗീരഥൻ, ഡി.പി.മധു, സി.കുശൻ, കെ.ജെ. പ്രവീൺ, വി.ബി.അശോകൻ, ആർ.ശശിയപ്പൻ, പി.രഘുനാഥ് എന്നിവർ സംസാരിച്ചു.