
ആലപ്പുഴ: പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരളത്തിൽ എല്ലാ സീറ്റുകളിലും യു.ഡി.എഫ് വൻ വിജയം നേടുമെന്ന് കേരളാകോൺഗ്രസ്സ് (ജേക്കബ്) സംസ്ഥാന വൈസ് ചെയർമാൻ ബാബു വലിയവീടൻ പറഞ്ഞു. ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി ജി.കേശി തുണ്ടുപറമ്പിൽ, ഉന്നതാധികാരസമിതി അംഗങ്ങളായ തോമസ് ചുള്ളിക്കൻ, ജേക്കബ് തരകൻ, ജില്ലാ ഭാരവാഹികളായ ഗോപിനാഥപിള്ള, അഡ്വ. വിജയകുമാർ വാലയിൽ, സാബു വള്ളപ്പുര, അനീഷ് ആറാട്ടുകുളം, ലിയോ തരകൻ, സാംസൺ കുളമാട്ടിച്ചിറ, സി.പി രാഹുൽ, തങ്കച്ചൻ കൊല്ലമല, ബിജു താശിയിൽ എന്നിവർ സംസാരിച്ചു.