dster

ആലപ്പുഴ: കേരളാ പൊലീസ് അസോസിയേഷൻ, കേരളാ പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ നിന്ന് ഈ മാസം സർവീസിൽ നിന്ന് വിരമിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് നൽകി. മാന്നാർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ എസ്.സജി കുമാർ , രാമങ്കരി പൊലീസ് സ്റ്റേഷൻ എസ്.ഐ വി.ആർ.ജയലാൽ ,പൂച്ചാക്കൽ പൊലീസ് സ്റ്റേഷൻ എസ്.ഐ എം.പി.ഹരികുമാർ, ജില്ലാ പൊലീസ് ഹെഡ് ക്വാർട്ടേഴ്‌സിലെ എസ്.ഐ കെ.എം.ഗോപി, ചേർത്തല ഡിവൈ.എസ്.പി ഓഫീസിലെ എസ്.ഐ സി.ടി.ബിനു എന്നിവരാണ് വിരമിക്കുന്നത്. യാത്രയയപ്പ് ചടങ്ങ് ജില്ലാ പൊലീസ് സൂപ്രണ്ട് എസ്.ടി.സുരേഷ്‌കുമാർ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവഹിച്ചു.ആലപ്പുഴ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്. പി പി.എം.ബൈജു മുഖ്യ പ്രഭാഷണം നടത്തി. കേരള പൊലീസ് ഓഫീസേഴ്സ് അസോ. ജില്ലാ പ്രസിഡന്റ്‌ കെ.പി.ധനേഷ് അദ്ധ്യഷത വഹിച്ചു. കെ.പി.ഒ.എ ജില്ലാ സെക്രട്ടറി എ.എസ്.ഫിലിപ്പ് , കേരള പൊലീസ് ഓഫീസഴ്സ് അസോ. സംസ്ഥാന നിർവഹക സമിതി അംഗം സി.ആർ.ബിജു, ഓഫീസേഴ്സ് അസോ.ജില്ലാ ജോയിന്റ് സെക്രട്ടറി നീയാസുദ്ധീൻ, ഓഫീസഴ്സ് അസോ.ജില്ലാ ട്രഷറർ ടി. എൽ.ജോൺ,പൊലീസ് അസോ. ജില്ലാ ട്രഷറർ ആന്റണി രതീഷ് എന്നിവർ പങ്കെടുത്തു. കെ.പി.എ ജില്ലാ പ്രസിഡന്റ്‌ എൻ.ഹാഷിർ സ്വാഗതവും പൊലീസ് അസോ.ജില്ലാ വൈസ് പ്രസിഡന്റ്‌ കെ.പി.വിനു നന്ദി പറഞ്ഞു.