vijayan

ആലപ്പുഴ: അമ്പലപ്പുഴ പുറക്കാട് കൊട്ടാരവളവിൽ നിന്ന് ചാരായവുമായി ഒരാളെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
കൊട്ടാരവളവ് വൃന്ദാവനം വീട്ടിൽ വിജയനെയാണ് രണ്ട് ലിറ്റർ ചാരായവുമായി ആലപ്പുഴ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌കോഡ് സർക്കിൾ ഇൻസ്‌പെക്ടർ എം. മഹേഷും സംഘവും പിടികൂടിയത്. ഇയാൾ ചാരായം ആവശ്യക്കാർക്ക് സ്ഥലത്ത് എത്തിച്ചു നൽകിയായിരുന്നു കച്ചവടം നടത്തിയിരുന്നത്. പരിശോധനയിൽ പ്രിവന്റിവ് ഓഫീസർ ഗ്രേഡ് എം.റെനി, ഓംകാർനാഥ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എസ്.ആർ.റഹീം, സജീവ് കുമാർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ ജീന വില്യംസ്, എക്‌സൈസ് ഡ്രൈവർ പി.എൻ.പ്രദീപ് എന്നിവർ പങ്കെടുത്തു.