
പുലിയൂർ: മാവേലിക്കര പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് യു.ഡി.എഫ് പുലിയൂർ മണ്ഡലം നേതൃയോഗം കെ.പി.സി.സി നിർവാഹക സമിതി അംഗം അഡ്വ.ഡി വിജയകുമാർ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ സജീവ് വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സജി ചരവൂർ, സ്റ്റാൻലി ജോർജ്, ബാബു കല്ലൂത്ര, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രതി സുഭാഷ്, ഗോപാലകൃഷ്ണൻ, യു.ഡി.എഫ് പഞ്ചായത്ത് കോ-ഓർഡിനേറ്റർ അജിത്ത് പഴവൂർ തുടങ്ങിയവർ സംസാരിച്ചു. യു.ഡി.എഫ് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഏപ്രിൽ ഒന്നിന് വൈകിട്ട് 4ന് പേരിശ്ശേരി പെൻഷൻ ഭവനിൽ ചേരും.