
ആലപ്പുഴ: ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപം പാർക്ക് ചെയ്തിരുന്ന മോട്ടോർ സൈക്കിൾ മോഷ്ടിച്ച കേസിലെ പ്രതിയായ മണ്ണഞ്ചേരി പള്ളിവെളി വീട്ടിൽ ഫൈസൽ (അണ്ണാച്ചി ഫൈസൽ - 49) നെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഐ.എസ്.എച്ച്.ഒ കെ.പി.ടോംസന്റെ നേതൃത്വത്തിൽ എസ്.ഐ അജ്മൽ ഹുസൈൻ, സീനിയർ സി.പി.ഒ ഷാൻകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.