
മാന്നാർ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മാന്നാർ യൂണിറ്റിന്റെ കീഴിലുള്ള പമ്പാ സ്വാശ്രയ സംഘത്തിന്റെ മൂന്നാമത് വാർഷിക സമ്മേളനം ബുധനൂർ എൻ.എസ്.ജി ഫുഡ് ജംഗ്ഷനിൽ നടന്നു. എ.കെ.പി.എ ആലപ്പുഴ ജില്ലാ പ്രസിഡന്റ് എസ്.മോഹനൻ പിള്ള ഉദ്ഘാടനം നിർവ്വഹിച്ചു. സംഘം പ്രസിഡന്റ് ശശിധരൻ പിള്ള അദ്ധ്യക്ഷത വഹിച്ചു. എ.കെ.പി.എ ,മുൻ ജില്ലാ പ്രസിഡന്റ് സാനുഭാസ്കർ മുഖ്യ പ്രഭാഷണം നടത്തി. സംഘം സെക്രട്ടറി ക്രിസോൾ രാജു റിപ്പോർട്ടും ട്രഷറർ ഗീവർഗീസ് സാമുവൽ കണക്കും അവതരിപ്പിച്ചു. ചെങ്ങന്നൂർ മേഖലാ പ്രസിഡന്റ് റജി എബ്രഹാം അഗ്രികൾച്ചറൽ ഫോറത്തിന്റെ പച്ചക്കറി വിത്ത് വിതരണം നടത്തി. രാജേഷ് ആർ.നായർ, നിയാസ് മാന്നാർ, സാമുവൽ.പി.ജെ, സജി എണ്ണക്കാട്, സാമു ഭാസ്ക്കർ, ജോർജ്ജ് ഫിലിപ്പ്, മഹേഷ്, അനന്തൻ, കെ.സി.സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ചെങ്ങന്നുർ മേഖല പി.ആർ.ഒ ജിതേഷ് ചെന്നിത്തല സ്വാഗതവും യൂണിറ്റ് വൈസ് പ്രസിഡന്റ് അനീഷ് കുമാർ നന്ദിയും പറഞ്ഞു.