
കുട്ടനാട്: ലോക ജലദിനത്തിന്റെ ഭാഗമായി എടത്വാ ജെ.സി.ഐയും, എൻ.ജി.ഒ എ ട്രിയുമായി ചേർന്ന് ജല മർമ്മരം പദ്ധതിയിൽപ്പെടുത്തി തലവടി എ.ഡി യു.പി സ്കൂളിൽ പതിനായിരം ലിറ്ററിന്റെ മഴവെള്ള സംഭരണി നിർമ്മിച്ചു നൽകി. സമ്മേളനം സോൺ വൈസ് പ്രസിഡന്റ് പി.ആർ.രതീഷും സംഭരണിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്തംഗം അജികുമാർ പിഷാരത്ത് തലവടി പഞ്ചായത്തംഗം ബിനു സുരേഷുമായി ചേർന്ന് നിർവഹിച്ചു. എ ട്രി ആലപ്പുഴ പ്രോജക്ട് മാനേജർ ടി.ഡി.ജോജോ സംഭരണി വിദ്യാലയത്തിനായി സമർപ്പിച്ചു. ചാപ്റ്റർ പ്രസിഡന്റ് സുജിത് എസ്.നായർ അദ്ധ്യക്ഷനായി. സ്കൂൾ മാനേജർ ജി.ജയകുമാർ പ്രധാനാദ്ധ്യാപിക വിജയ ലേഖ, പി.ടി.എ പ്രസിഡന്റ് പ്രതീഷ് കുമാർ, സോൺ കോ-ഓർഡിനേറ്റർ ജയിൻ തോമസ്, സെക്രട്ടറി മാത്യൂസ് ദേവസ്യ, പ്രോജക്ട് സ്പോൺസർ ജിഷോ പി. ജോസ്, പ്രോഗ്രാം ഡയറക്ടർ ജോസുകുട്ടി സെബാസ്റ്റ്യൻ, പ്രോഗ്രാം കോർഡിനേറ്റർ ജേക്കബ് ഫിലിപ്പ് ബിപിൻ അലക്സ് എന്നിവർ സംസാരിച്ചു .