കുട്ടനാട് :കേരളാ കോൺഗ്രസ് ജേക്കബ് ജില്ലാപ്രവർത്തക കൺവെൻഷൻ സംസ്ഥാന വൈസ് ചെയർമാൻ ബാബു വലിയവീടൻ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജി.കേശി തുണ്ടുപറമ്പിൽ, പാർട്ടി ഉന്നതാധികാര സമിതി അംഗങ്ങളായ തോമസ് ചുള്ളിക്കൻ, ജേക്കബ് തരകൻ, ജില്ലാ ഭാരവാഹികളായ ഗോപിനാഥപിള്ള, അഡ്വ.വിജയകുമാർ വാലയിൽ, സാബു വള്ളപ്പുര , അനീഷ് ആറാട്ടുകുളം തുടങ്ങിയവർ സംസാരിച്ചു.